മലപ്പുറം : അയോദ്ധ്യയിലെ രാമജന്മഭൂമിയിലും അവകാശ വാദവുമായി മുസ്ലീം ലീഗ്. ബാബറി മസ്ജിദ് നില നിന്നിരുന്നത് വഖ്ഫ് ഭൂമിയിലാണെന്ന വിചിത്ര പ്രസ്താവനയാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയത്.
സുപ്രീം കോടതി വിധി വന്നതു കൊണ്ട് മാത്രമാണ് അംഗീകരിച്ചതെന്നും തങ്ങള്‍ സൂചിപ്പിക്കുന്നു.
വഖഫ് അധിനിവേശം വിവാദവും ചർച്ചയുമായ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്റെ വിചിത്ര പരാമർശം വന്നിരിക്കുന്നത്. രാമ ജന്മഭൂമി വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതു കൊണ്ട് മാത്രമാണ് അനുസരിച്ചത്. മുസ്ലീം പേഴ്സണല്‍ ലോ ബോർഡ് അടക്കം അംഗീകരിച്ചത് അതുകൊണ്ടാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നിയമം അനുസരിക്കുമെങ്കിലും വഖ്ഫ് അവകാശ വാദം ഉന്നയിക്കുന്ന ഭൂമികള്‍ വഖ്ഫിൻ്റേതാണെന്ന നിലപാടാണ് മുസ്ലീം ലീഗിന്റേത്.
മുനമ്ബം ഭൂമിയും വഖഫിന്റെതാണെന്ന പ്രസ്താവനയുമായി കെ എം ഷാജിയും ഇ ടി മുഹമ്മദ് ബഷീറും രംഗത്തു വന്നിരുന്നു. നിരവധി ഭൂമികളിലും 250 ഓളം സംരക്ഷിത സ്മാരകങ്ങളിലും വഖ്ഫ് അവകാശ വാദം ഉന്നയിച്ചിരുന്നു. ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് മുസ്ലീം ലീഗ് സ്വീകരിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് രാമജന്മഭൂമിയിലെ അവകാശ വാദം