ഗുരുവായൂരിൽ ഇന്ന് ദശമിവിളക്ക്, നാളെ ഏകാദശി…

തൃശൂർ: ഏകാദശിയുടെ ഭാഗമായി ഗുരുവായൂരില്‍ ഇന്ന് ദശമിവിളക്ക്. ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റിന്‍റെ വകയാണ് വിളക്ക്. രാവിലെ കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ മേളം. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് ചോറ്റാനിക്കര വിജയന്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം. സന്ധ്യക്ക് ഗുരുവായൂര്‍ ശശി മാരാരുടെ കേളി എന്നിവയുമുണ്ടാകും.

ദശമിദിനമായ ചൊവ്വാഴ്ച പുലര്‍ച്ചെ തുറന്ന നട ബുധനാഴ്ച ഏകാദശിയും കഴിഞ്ഞ് പിറ്റേന്ന് ദ്വാദശിയ്ക്ക് രാവിലെ ഒന്‍പതിനാണ് അടയ്ക്കുകയെന്ന പ്രത്യേകത കൂടിയുണ്ട്. 54 മണിക്കൂര്‍ ദര്‍ശനം ലഭിക്കും. പൂജകള്‍ക്ക് മാത്രമായിരിക്കും നട അടയ്ക്കുക. വ്രതാനുഷ്ഠനാത്തിന്‍റെ ഏകാദശി ബുധനാഴ്ചയാണ്. രാവിലെ ആറരയ്ക്കാണ് പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്. സാധാരണ രാവിലെ ഒന്‍പതു മണിയോടെയാണ് എഴുന്നള്ളിപ്പ് നടക്കാറ്

എന്നാല്‍ കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രണ്ടര മണിക്കൂര്‍ നേരത്തെയാക്കിയത്. പ്രസാദ ഊട്ട് രാവിലെ ഒന്‍പതു മണിക്ക് തുടങ്ങും. ചൊവ്വാഴ്ച ഗജരാജന്‍ കേശവന്‍ അനുസ്മരണത്തിനുള്ള അഞ്ചാനകളുമായുള്ള ഘോഷയാത്ര രാവിലെ ആറരയ്ക്ക് തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഒന്‍പതിന് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചരത്ന കീര്‍ത്തനാലാപനം നടക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!