തിരുവല്ലയിൽ ജലശുദ്ധീകരണ ശാലയിൽ തീപിടുത്തം…5 ദിവസം വെള്ളം മുടങ്ങും..

തിരുവല്ല : തിരുവല്ലയിൽ ജലശുദ്ധീകരണ ശാലയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് പമ്പിംഗ് മുടങ്ങി. 5 ദിവസം വെളളം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവമുണ്ടായത്. ശുദ്ധീകരണ ശാലയുടെ ഉള്ളിൽ കേബിളുകൾ പൊട്ടിത്തെറിച്ചുണ്ടാ യ തീപിടുത്തമാണ്. ഡിസംബർ 7ാം തീയതി വരെ മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങും. തിരുവല്ല നഗരസഭയിൽ പൂർണ്ണമായി കുടിവെള്ളം മുടങ്ങും.

കവിയൂർ, കുന്നന്താനം, പെരുങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി, വേങ്ങൽ, നെടുമ്പുറം, കല്ലിങ്ങൽ, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, വെളിയനാട്, എടത്വ, തലവടി തുടങ്ങിയ പഞ്ചായത്തുകളിലും തുടങ്ങി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മിക്ക പഞ്ചായത്തുകളിലും ജലവിതരണം നടക്കുന്ന സ്ഥലമാണ് തിരുവല്ലയിലെ ഈ ശുദ്ധീകരണശാല.

അവിടെയാണ് തീപിടുത്തമുണ്ടായത്. ഇത് പരിഹരിക്കാൻ കുറച്ച് ദിവസങ്ങളെടുക്കും. പൊട്ടിത്തെറിയുടെ വ്യാപ്തി പരിശോധിച്ചു വരുന്നതേയുള്ളൂ എന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!