ഇരിങ്ങാലക്കുട : നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയോട് പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. ഏറ്റവും പ്രധാനപ്പെട്ടത് അതിജീവിതയ്ക്ക് നീതി കിട്ടണം എന്നതാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.
“നല്ല കാര്യം, അല്ലാതെ ഞാനെന്ത് പറയാനാ. നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പോലും എനിക്കറിയില്ല. ഏറ്റവും പ്രധാനപ്പെട്ടത് അതിജീവിതയ്ക്ക് നീതി കിട്ടണം എന്നതാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുക എന്നുള്ളതാണ്. നമ്മളിതിന്റെ കേസ് ഫയലും കണ്ടിട്ടില്ല. ഈ കൃത്യം നടക്കുന്നതും നേരിട്ട് കണ്ടിട്ടില്ല.
പക്ഷേ കോടതി വിധിയെ നമ്മൾ വിശ്വസിക്കണം എന്നതാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ ഞാനും അതിനായി കാത്തിരിക്കുകയാണ്. ആര് തെറ്റ് ചെയ്തിട്ടുണ്ടോ അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം. ഒരു കാരണവശാലും രക്ഷപ്പെടരുത്”. – ടൊവിനോ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലാണ് ടൊവിനോ തോമസ് കുടുംബസമേതം വോട്ട് ചെയ്യാനെത്തിയത്.
