കോട്ടയം: കോട്ടയം നഗരം ഇന്ന് ക്രിസ്മസ് പാപ്പാമാർ കൈയടക്കും. 5000 പാപ്പാമാരാണ് അക്ഷരനഗരിയിൽ ഇന്ന് വൈകുന്നേരം അണിനിരക്കുന്നത്.
കോട്ടയം സിറ്റിസൺസ് ഫോറത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യ ത്തിലാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ക്രിസ്മസ് പാപ്പാ വിളംബരറാലി ( ബോൺ നത്താലേ സീസൺ -5) നടക്കുന്നത്.
വൈകുന്നേരം അഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നിശ്ചല ദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെൻട്രൽ ജംഗ്ഷൻ, കെകെ റോഡ് വഴി മാമ്മൻ മാപ്പിളഹാളിൽ എത്തിച്ചേരും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കെ. ഫ്രാൻസിസ് ജോർജ് എംപി, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത്, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ദര്ശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, പാലാ ചാവറ പബ്ലിക് സ്കൂൾ ഡയറക്ടർ ഫാ. സാബു കൂടപ്പാട്ട്.
കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഡയറക്ടർ ഫാ. സോജി കന്നാലിൽ, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടർ ഫാ. ജയിംസ് കുന്നത്ത്, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി സെബാസ്റ്റ്യൻ ,ബിസിഎം കോളജ് ബർസാർ ഫാ. ഫിൽമോൻ കളത്ര, തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ആലീസ് മണിയങ്ങാട്ട്, ഗിരിദീപം എച്ച്‌എസ്‌എസ് പ്രിൻസിപ്പൽ
ഫാ. സൈജു കുര്യൻ ഒഐസി, ഏറ്റുമാനൂർ എസ്‌എഫ്‌എസ് പബ്ലിക് സ്കൂൾ പ്രിന്സിപ്പൽ ഫാ. പി.കെ. റോയി എസ്‌എഫ്‌എസ്, കടുത്തുരുത്തി എസ്കെപിഎസ് പ്രിൻസിപ്പൽ ഫാ. അജീഷ് കാഞ്ഞിരക്കാട്ട്, എസ്‌എച്ച് മൗണ്ട് എസ്‌എച്ച് പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. റെജി ജോര്ജ് ഒഎസ്‌എച്ച്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മാത്യു കൊല്ലമലക്കരോട്ട് എന്നിവര് പ്രസംഗിക്കും.
പാലാ ചാവറ പബ്ലിക് സ്കൂൾ, കെഇ സ്കൂൾ, ബിസിഎം കോളജ്, മുണ്ടക്കയം എംഎംടി നഴ്സിംഗ് കോളജ്, ചെത്തിപ്പുഴ നഴ്സിംഗ് കോളജ്, കാരിത്താസ് നഴ്സിംഗ് കോളജ്, മേരി മൗണ്ട് പബ്ലിക് സ്കൂൾ, കോട്ടയം എസ്‌എച്ച് നഴ്സിംഗ് കോളജ് എന്നിവർ ക്രിസ്മസ് ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കുമെന്ന് കോട്ടയം സിറ്റിസൺ ഫോറം പ്രസിഡന്റ് റവ.ഡോ. ബിനു കുന്നത്ത് അറിയിച്ചു.
