കേരളാ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു; സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുന്നത് ഈ ദിവസങ്ങളിൽ…

തിരുവനന്തപുരം : കേരളാ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു. 28, 29, 30 തീയതികളിൽ കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുന്നത്.

ക്ഷാമ ബത്ത, ശമ്പള പരിഷ്കരണം, പ്രമോഷനുകൾ എന്നീ ആവശ്യങ്ങൾക്കുവേണ്ടിയും സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധമറിയിച്ചുമാണ് പണിമുടക്ക് നടത്തുന്നത്.

ബാങ്കിൻ്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!