പഠനത്തിന് പ്രായം തടസമല്ല;
പത്താംതരം തുല്യതാകോഴ്സിലേയ്ക്ക് ഇപ്പോൾ ചേരാം

കോട്ടയം : പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി നടത്തുന്ന പത്താംതരം തുല്യതാകോഴ്സിലേയ്ക്ക് നവംബർ 30 വരെ രജിസ്ട്രേഷൻ നടത്താം.

പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി. എസ് സി നിയമനത്തിനും അർഹതയുണ്ട്.
ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്.

ഏഴാംതരം തുല്യതാ കോഴ്സ് വിജയിച്ചവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷാഫീസും കോഴ്സ് ഫീസും ഉൾപ്പെടെ 1950 രൂപയാണ്. പൊതുവിഭാഗത്തിൽ നിന്നുള്ളവർക്കും ഇപ്പോൾ ചേരാം. അവർ 200 രൂപ സൂപ്പർഫൈൻ അടക്കണം.

SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്സ് ഫീസ് അടക്കേണ്ടതില്ല. അവർക്ക് രജിസ്ട്രേഷൻ ഫീസിനത്തിൽ 100 രൂപ അടച്ചാൽ മതിയാകും.

40% കൂടുതൽ അംഗവൈകല്യമുള്ളവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. ട്രാൻസ്ജൻഡർ പഠിതാക്കൾക്കും രജിസ്ട്രേഷൻ ഫീസും കോഴ്സ് ഫീസും നൽകേണ്ടതില്ല. ട്രാൻസ് ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക്
പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ്സ് തുല്യതയ്ക്ക് 1000/- രൂപാ വീതം പഠനകാലയളവിൽ ലഭിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാരുമായോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

http://www.literacymissionkerala.org എന്ന വെബ് സൈറ്റിൽ രജിസ്ട്രേഷൻ വിവരങ്ങൾ ലഭിക്കുന്നതാണ്. അപേക്ഷകർ അതാത് കോഴ്സുകളുടെ പ്രോസ്പെക്ടസ് കൃത്യമായി വായിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 9947528616 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!