പാമ്പാടി നെടുംകുഴിയിൽ ബൈക്കുകൾ കൂട്ടിയിട്ടിച്ചു; 4 പേർക്ക് പരിക്ക്

പാമ്പാടി : പാമ്പാടി നെടുംകുഴിയിൽ 2 ബൈക്കുകൾ കൂട്ടിയിട്ടിച്ചു ഇന്ന്  രാത്രി 8 മണിയോടു കൂടിയാണ് പാമ്പാടി നെടുംകുഴിയിൽ അമ്പിളി ഗ്യാസ് ഏജൻസിക്ക് സമീപം അപകടം നടന്നത്.    2 ബൈക്കുകളാണ് അപകടത്തിൽപെട്ടത്.
അപകടത്തിന്റെ അഘാതം മൂലം ഒരു ബൈക്കിന്റെ മുൻ വശത്തെ ചക്രം അടർന്നു മാറി.

അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. പങ്ങട സ്വദേശി ജിജി (53),  കോത്തല സ്വദേശികളായ രഞ്ജിത്ത് (23), അച്ചു, എന്നിവർക്കാണ് പരിക്കേറ്റത്.
3 പേരെയും പാമ്പാടി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷങ്ങൾ നൽകിയ ശേഷം ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സക്കായി അയച്ചു.
പാമ്പാടി എസ് ഐ ശാന്തി,രമേഷ് എന്നിവർ സംഭവ സ്ഥലത്ത് എത്തുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്യ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!