തൃശ്ശൂർ കോർപറേഷൻ എൽ ഡി എഫിൽ പൊട്ടിത്തെറി ; കൃഷ്ണന്റെ പേരുള്ളത് കൊണ്ട് സിറ്റിംഗ് ഡിവിഷൻ ഇല്ലാതാക്കിയെന്ന് സി പി ഐ കൗൺസിലർ

തൃശ്ശൂർ : തൃശൂർ കോർപ്പറേഷനിൽ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയുടെ സിറ്റിംഗ് ഡിവിഷൻ ആണ് കൃഷ്ണാപുരം.  ഡിവിഷൻ വിഭജനത്തോടെ ഇത് ഇല്ലാതായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി സിപിഐ കൗൺസിലർ ബീനാ മുരളി രംഗത്തെത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന തൃശ്ശൂരിൽ തന്റെ സീറ്റ് വെട്ടിയതിന് പിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്ന് സിപിഐ വനിതാ കൗൺസിലർ ബീന മുരളി ആരോപിച്ചു.

കൃഷ്ണാപുരം എന്ന പേര് തന്നെ നശിപ്പിക്കുന്ന നിലയാണ് ഉണ്ടായതെന്ന് കൗൺസിലർ ബീനാ മുരളി പറയുന്നു. ഭഗവാൻ കൃഷ്ണന്റെ പേരായതുകൊണ്ടാണോ ഡിവിഷൻ വെട്ടിയതെന്ന് സംശയമുണ്ടെന്ന് സിപിഐ കൗൺസിലർ പറയുന്നു. അതേസമയം ഡിവിഷൻ വെട്ടിയതിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ബീനാ മുരളി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!