വാഴൂരിൽ വയോധികന് കുറുക്കന്റെ കടിയേറ്റു

പാലാ  : വാഴൂരിൽ വച്ച് കൊച്ചി സ്വദേശിയായ പ്രവാസി മലയാളി വയോധികന് കുറുക്കന്റെ കടിയേറ്റു.

കുറുക്കൻ്റെ കടിയേറ്റ് പരിക്കേറ്റ കൊച്ചി സ്വദേശി ശ്രീകുമാർ പിള്ളയെ ( 66) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം 4 മണിയോടെ വാഴൂർ  ശാസ്താം കാവിന് സമീപം കൃഷ്ണപുരം വെയിറ്റിംഗ് ഷെഡിന്  അടുത്തായിരുന്നു സംഭവം. വിദേശ മലയാളിയായ ശ്രീകുമാർ പിള്ള വാഴൂരിലെ ബന്ധുവീട്ടിൽ  എത്തിയതായിരുന്നു. പുരയിടത്തിലൂടെ നടക്കുന്നതിനിടെയാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!