ചേലക്കരയിൽ തൃശൂർ ആവർത്തിക്കുമെന്ന് സജി മഞ്ഞക്കടമ്പിൽ

ചേലക്കര : കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനും, വഖഫ് വിഷയത്തിൽ യുഡിഎഫ് – എൽഡിഎഫ് കൈകോർത്ത് മുനമ്പം നിവാസികൾക്കെതിരെ സ്വീകരിച്ചിരിക്കുന്ന വഞ്ചനപരമായ നിലപാടിനുമെതിരെ ചേലക്കരയിലെ ജനാധിപത്യ വിശ്വാസികൾ എൻഡിഎ സ്ഥാനാർത്ഥിക്ക് അനുകാലമായി വിധി എഴുതുമെന്നും, ചേലക്കരയിൽ തൃശൂർ ആവർത്തിക്കുമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

എൻഡിഎ വരവൂർ പഞ്ചായത്ത് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഉണ്ണിക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി. മധ്യമേഖല പ്രസിഡൻ്റ് എൻ. ഹരി മുഖ്യപ്രസംഗം നടത്തി.

ചേലക്കര മണ്ഡലം എൻ ഡി എ സ്ഥാനർത്ഥി കെ ബാലകൃഷ്ണൻ, കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്ത, വൈസ് ചെയർമാൻ പ്രഫ. ബാലു ജി.വെള്ളിക്കര, ബി ജെ.പി. ജില്ലാ ട്രഷറർ അനീഷ്മാഷ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജു മഞ്ഞിലാ , ബി ജെ പി മണ്ഡലം പ്രസിഡന്റ് രാജ്കുമാർ ,തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!