കൊച്ചി : മുന്നണി സമവാക്യങ്ങളെ ഞെട്ടിക്കുന്ന രാഷ്ട്രീയ നിലപാടെടുക്കാൻ കത്തോലിക്കാ സഭ ഒരുങ്ങുന്നു?. മുനമ്പം സമരവേദിയിൽ എത്തി സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേല്‍ തട്ടിൽ നടത്തിയ പ്രസ്താവന അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കത്തോലിക്കാ വിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്യുന്നതാണ് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേല്‍ തട്ടിലിൻ്റെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവർ. എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി നിർബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാൻ അറിയാമെന്ന് തെളിയിക്കണമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേല്‍ തട്ടില്‍ മുനമ്പം സമരവേദിയിൽ പറയുകയുണ്ടായി.
