ശ്രീ സത്യസായി ജ്യോതി പ്രയാൺ സമർപ്പണം നടത്തി


പത്തനാട്  :  ഭഗവാൻ സത്യസായി ബാബയുടെ    99 ാം ജന്മദിനത്തോടനു ബന്ധിച്ചു സായി യങ്ങ് മെസ്സഞ്ചേഴ്സിന്റെ നേതൃത്വത്തിൽ നടത്തി വന്ന സായി ജ്യോതി പ്രയാൺ 99 ൻ്റെ സമാപനം  കറുകച്ചാൽ സമിതിയുടെ കീഴിൽ പത്തനാട് സുമംഗലി ഓഡിറ്റോറിയത്തിൽ വച്ചു നടത്തി.

പുലർച്ചെ 5:20 നു  160 ഓളം പേർ പങ്കെടുത്ത മഹാ നഗര സങ്കീർത്തനത്തിന്  ശേഷമാണ് വിശേഷാൽ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്  അഷ്ടോത്തര ശതനാമാർച്ചന, വേദജപം എന്നിവക്കു ശേഷം SSSSO കോട്ടയം ജില്ല പ്രസിഡന്റ്  സുരേഷ് കുമാർ എസ്‌ സമാപന പരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു.

നഗര സങ്കീർത്തനം

സനാതന സാരഥി എഡിറ്റർ  എൻ. സോമശേഖരൻ മുഖ്യ പ്രഭാഷണം നടത്തി . തുടർന്ന് 9 മണിക്ക് ആരംഭിച്ച ഭജന വൈകുന്നേരം 4 മണിക്ക് സമാപിച്ചു. 4:30 നു മംഗളാരതിയോടു കൂടി ജ്യോതി പ്രയാൺ ജില്ലാതല സമർപ്പണ പരിപാടികൾ ഭഗവത് പാദത്തിൽ സമർപ്പിച്ചു.

ഭജനയ്ക്കു ശേഷം “ശ്രീ സത്യ സായി യൂണിറ്റി കപ്പ്” ന്റെ ഭാഗമായി കോട്ടയം ജില്ലയിൽ നിന്നുമുള്ള ക്രിക്കറ്റ് ടീമിൻ്റെ പേര് ജില്ല പ്രസിഡന്റ് പ്രകാശനം ചെയ്തു. 58 യൂത്ത് അംഗങ്ങളും 100 ഓളം മുതിർന്നവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!