ചിമ്മിനി ഡാം കണ്ടു മടങ്ങുന്നതിനിടെ സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണ മരണം

തൃശൂർ : ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച്‌ വിദ്യാർഥിനി മരിച്ചു.

വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടില്‍ സാജൻ്റെ മകള്‍ ഇന്ദുപ്രിയയാണ് (20) മരിച്ചത്. അപകടത്തില്‍ തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ പാലപ്പിള്ളി വലിയകുളത്താണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു.

കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോളജി വിഭാഗം വിദ്യാർഥിയാണ് ഇന്ദുപ്രിയ. സഹപാഠികളായ നാലുപേർ ചേർന്ന് രണ്ട് സ്കൂട്ടറിലാണ് ഡാം കാണാൻ പോയത്. ഡാം കണ്ട് മടങ്ങുന്നതിനിടെ ഇന്ദുപ്രിയ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണില്‍ ഇടിക്കുകയായിരുന്നു. മാതാവ്: ലേഖ. സഹോദരി: ആതിര. വരന്തരപ്പിള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!