കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് സംഭവം. കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. കയറാൻ ശ്രമിച്ചപ്പോൾ പിടിവിട്ട് ട്രാക്കിലേക്ക് വീണു. ട്രെയിൻ പെട്ടെന്ന് നിർത്തി. യാത്രക്കാരും റെയിൽവെ പൊലീസും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലാക്കി.