തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്നു വരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ് നടന്നു .
ഞായറാഴ്ച രാവിലെ 9.30 ന് ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡൻ്റ് എസ് നാരായണ സ്വാമിയും കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ പി വിജയനും ചേർന്ന് നിർവ്വഹിച്ചു.
രാവിലെ വിശേഷാൽ ഗണപതിഹോമം വൈദിക ശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ ശ്രി രുദ്രജപം ശിലാപൂജ എന്നിവ ചടങ്ങിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്നു.
ദേവസ്വം പ്രസിഡൻ്റ് അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരി തോട്ടാശ്ശേരിമഠം
സെക്രട്ടറി പ്രമോദ് സി.ജെ ചേപ്പിലയിൽ,
ട്രഷറാർ എസ് സുരേഷ് കുമാർ പുറയാറ്റ്,
ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ കൃഷ്ണഗീത, ജനറൽ കൺവീനർ ശ്രീനിവാസ് പുറയാറ്റ്, മാതൃസമിതി കൺവീനർ പ്രീതി ആർനായർ മാധവം
എന്നിവരും 40-ാമത് ഭാഗവത സത്ര സമിതി അംഗങ്ങളും ഭക്തജനങ്ങളും ദേവസ്വം ഭരണ സമിതി അംഗങ്ങളും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു
