‘വിജയസാധ്യത കുറവുള്ള മണ്ഡലമായിരുന്നെങ്കിൽ തന്നെ പരിഗണിച്ചേനെ’.. കത്തിൽ പ്രതികരണവു മായി കെ മുരളീധരൻ…

കോഴിക്കോട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയായി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. വിജയ സാധ്യത കുറവുള്ള മണ്ഡലമായിരുന്നെങ്കിൽ ഉറപ്പായും തന്നെ പരിഗണിച്ചേനെ എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

പാലക്കാട് കോൺഗ്രസിന് 100% വിജയം ഉറപ്പുള്ള മണ്ഡലമാണെന്നും മുരളീധരൻ പറഞ്ഞു. കത്ത് തനിക്ക് വാട്സാപ്പിൽ ലഭിച്ചിരുന്നുവെന്നും കത്തിനെക്കുറിച്ച് ഇപ്പോൾ പറയുന്നതിൽ പ്രസക്തിയേയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാദ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു.ഇപ്പോഴുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പിന്നിൽ സിപിഐഎമ്മും ബിജെപിയുമാണെന്നും ദീപാദാസ് മുൻഷി ആരോപിച്ചു.കോൺഗ്രസിനെ കടന്നാക്രമിക്കാൻ ഉപയോഗിക്കുന്ന ഈ കത്ത് സിപിഎമ്മിന്റെ പ്രൊപഗാന്റ എന്നാണ് ദീപാദാസ് മുൻഷി ആരോപിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!