ബാന്ദ്ര : റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും ഒമ്പത് പേർക്ക് പരിക്ക്. ട്രെയിൻ കയറാനായി ആളുകൾ കൂട്ടത്തോടെ പോയതാണ് അപകടത്തിന് ഇടയാക്കിയത്.
ഞായറാഴ്ച രാവിലെയാണ് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ സംഭവം ഉണ്ടായത്.രാവിലെ 5.56ഓടെയാണ് സംഭവമുണ്ടായത്. ബാന്ദ്ര ടെർമിനസിശന്റ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. 22921 ബാന്ദ്ര-ഗൊരഖ്പൂർ എക്സ്പ്രസ് എത്തിയതോടെയാണ് തിരക്കുണ്ടായതെന്ന് ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ ബാബ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ദീപാവലിയോട് അനുബന്ധിച്ചാണ് റെയിൽവേ സ്റ്റേഷനിൽ തിരക്കുണ്ടായതെന്നാണ് വിവരം.
