ചെങ്ങളത്ത് വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു


കോട്ടയം : ചെങ്ങളം കടത്ത് കടവിൽ ആറ്റിൽ വീണ് വയോധികൻ മരിച്ചു. തിരുവാർപ്പ് പഞ്ചായത്തിലെ 3-ാം വാർഡ് വേളാംപറമ്പ് വീട്ടിൽ കുട്ടപ്പൻ (70)ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 9.30 ആയപ്പോൾ ചൂണ്ട ഇടാൻ പോയിരുന്നു. നേരം പുലർന്നിട്ടും കുട്ടപ്പൻ തിരികെ എത്താഞ്ഞതിനെത്തുട ർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ ആറ്റിൻ കരയിൽ ചൂണ്ടയും മറ്റ് വസ്തുക്കളും കണ്ടുകിട്ടി. ഇതേത്തുടർന്ന് ആറ്റിൽ വീണതാകം എന്ന നിഗമനത്തിൽ എത്തിച്ചേർന്നു.

തുടർന്ന് പോലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചു. അഗ്നിശമന സേനയിലെ മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിലിൽ മൃദദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടപ്പൻ രാത്രിയിലും ഒഴിവ് സമയങ്ങളിലും സ്ഥിരമായി ചൂണ്ടയിട്ട് മീൻ പിടിക്കുവാൻ പോയിരുന്നു. എല്ലാ തവണയും പുലർച്ചെ  ഏകദേശം 3 മണിക്ക് തിരികെ എത്തുമായിരുന്നു. ചൂണ്ട ഇടുന്നതിനിടയിൽ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതുമൂലം വെള്ളത്തിൽ വീണതാകം എന്നാണ് പ്രാഥമിക നിഗമനം.

കുമരകം പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃദദേഹം പോസ്റ്റുമാർട്ടത്തിനായ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!