തിരുവനന്തപുരം : കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിൻകീഴ് സ്വദേശി ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോർച്ചയുണ്ടായിരുന്നു.
ഈ സമയം മേൽശാന്തി ജയകുമാരർ വിളക്കുമായി ഇവിടേയ്ക്ക് എത്തി. ഞൊടിയിടയിൽ തീ പടർന്നുപിടിക്കുകയായിരുന്നു. മേൽശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടർന്നു.
ഉടൻ തന്നെ ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കഴക്കൂട്ടം കിസ് ആശുപത്രിയേല്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ജയകുമാരൻ മരിക്കുന്നത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.