ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ വർണ്ണോത്സവം – ചിത്രരചനാ മത്സരം നവംബർ 2 ന്

കൂരോപ്പട : ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വർണ്ണോത്സവം –  ചിത്രരചന മത്സരം നടത്തുന്നു.

എൽ പി, യു.പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. നവംബർ 2 ശനി രാവിലെ 9.30 മുതൽ ളാക്കാട്ടൂർ എംജിഎം സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം.

പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന കുട്ടികൾക്ക് ട്രോഫിയും നൽകുന്നതാണ്.

ഒക്ടോബർ 29 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
8111901893, 9747485646, 8136912888.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!