പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും, പാര്‍ട്ടിയിലെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണ് പോരാട്ടമെന്ന് ഷാനിബ്

പാലക്കാട് : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി പാർട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് രംഗത്ത്.ആളുകള്‍ നിലപാട് പറയുമ്ബോള്‍ അവരെ പുറത്താക്കുന്നതാണു കോണ്‍ഗ്രസ്‌ സമീപനം .പാർട്ടി പ്രവർത്തകരുടെ വാക്ക് കേള്‍ക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ.സതീശനു ധാർഷ്ട്യമാണ്.മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നു.ഉപ തെരെഞ്ഞുടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്‍റെ തന്ത്രങ്ങള്‍ പാലക്കാട്‌ പാളും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.

പാർട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്‍റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു

ഞാൻ മത്സരിച്ചാല്‍ ബിജെപി ക്കു ഗുണകരമവമോ എന്ന് ചർച്ച ചെയ്തു.ബിജെപി ക്കകത്തു ആസ്വരസ്യം ഉണ്ടെന്നു മനസിലായി.ഈ സാഹചര്യത്തില്‍ സ്വാതന്ത്രൻ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പാലക്കാട്‌ ബിജെപി യെ വിജയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് സാഹചര്യം ഒരുക്കുകയാണ്.ബിജെപി യുമായി ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ് വി ഡി സതീശൻ.അധികാരത്തിനു വേണ്ടി അദ്ദേഹം എന്തും ചെയ്യും.അൻവർ വിഷയത്തില്‍ കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു വെച്ചതിനു ശേഷം സതീശൻ പ്രകോപിപ്പിച്ചു..അൻവറിനെ സതീശൻ എന്തിനാണ് പ്രകോപിപ്പിച്ചത്.പാലക്കാട്‌ ബിജെപി യെ വിജയിപ്പിക്കാൻ സാഹചര്യം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!