തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
സിബിഐയേക്കാള്‍ വലുതല്ലോയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ല.
എക്‌സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടിലെ അന്വേഷണം എസ്എഫ്‌ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയര്‍ന്ന അന്വേഷണമാണിത്.
എക്‌സാലോജിക്കും സിഎംആര്‍എല്ലും കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
‘വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെ’; സിബിഐയേക്കാള്‍ വലുതല്ലല്ലോയെന്ന് എം.വി ഗോവിന്ദൻ
