ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി; മരണപ്പെട്ടവരിൽ എൻജിനീയറും ഡോക്ടറും…

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ നിർമ്മാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. കൊല്ലപ്പെട്ടവർ കശ്മീരി ഡോക്ടറും ശ്രീനഗർ-ലേ ദേശീയ പാതയുടെ തുരങ്കത്തിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികളും ജീവനക്കാരുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജൂൺ 9 ന് റിയാസിയിൽ നടന്ന സംഭവത്തിന് ശേഷം ജമ്മു കശ്മീരിൽ സിവിലിയന്മാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.റിയാസിയിൽ നേരത്തെ ഭീകരരുടെ വെടിവെപ്പിൽ അവർ സഞ്ചരിച്ചിരുന്ന ബസ് താഴ്‌വരയിലേക്ക് മറിഞ്ഞ് ഒമ്പത് തീർത്ഥാടകർ കൊല്ലപ്പെട്ടിരിന്നു.

ഞായറാഴ്ചത്തെ ഇരകളിൽ ഒരു കശ്മീരി ഡോക്ടറും ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ആറുപേരും ഉൾപ്പെടുന്നു, അന്ന് വൈകുന്നേരം ക്യാമ്പിലേക്ക് മടങ്ങിയെത്തിയവരാണ് ഇവർ . ആറുപേരിൽ മൂന്ന് തൊഴിലാളികൾ, ഒരു മാനേജർ, ഒരു മെക്കാനിക്കൽ എഞ്ചിനീയർ, ഒരു ഡിസൈനർ എന്നിവരും ഉൾപ്പെടുന്നു.

പോലീസ് പറയുന്നതനുസരിച്ച്, ഗന്ദർബാൽ ജില്ലയിലെ ഗുണ്ട് ഏരിയയിലെ ഗഗൻഗീറിൽ ആപ്‌കോ തൊഴിലാളികളെ പാർപ്പിച്ചിരുന്ന ക്യാമ്പിന് നേരെ തോക്കുധാരികളെന്ന് സംശയിക്കുന്ന രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!