നവീൻ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് എം.വി. ഗോവിന്ദൻ

പത്തനംതിട്ട : നവീൻ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

പാർട്ടി നവീൻ്റെ കുടുംബത്തോടൊപ്പമാണ്
പാർട്ടിയിൽ രണ്ട് അഭിപ്രായം ഉണ്ടെന്ന വാദം തെറ്റ്.  കണ്ണൂരിലെ പാർട്ടിയും പത്തനംതിട്ടയിലെ പാർട്ടിയും ഒരേ തട്ടിലാണ്. പാർട്ടി സെക്രട്ടറിയുടേത് അവസാന വാക്കാണ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഭാര്യയോടും മക്കളോടും സംസാരിച്ചു.
അവർക്ക് നിയമപരമായ പരിരക്ഷ കിട്ടണം. കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവീൻ ബാബുവിൻ്റെ കുടുംബത്തെ വീട്ടിലെത്തി കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!