തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് പോരിന്റെ വീറും വാശിയിലുമാണ് കേരളം. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയ്ക്ക് എതിരാകുമെന്ന് കേരളത്തില്‍ ആരും വിശ്വസിക്കുന്നില്ല. പക്ഷേ ചേലക്കരയിലും പാലക്കാടും എന്തും സംഭവിക്കാം. പാലക്കാട് കോണ്‍ഗ്രസും ബിജെപിയും ആണ് കൂടുതൽ പ്രതീക്ഷയില്‍. പി സരിന്റെ ചുവടുമാറ്റത്തിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
ഇതിനിടെയില്‍ ന്യൂസ് ചാനലുകൾ പോരും കടുക്കുകയാണ്. ചാനല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് ബാര്‍ക്ക് റേറ്റിംഗിലെ 41-ാം ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍. രണ്ടാമതുള്ള റിപ്പോര്‍ട്ടര്‍ ടിവി നില കൂടുതല്‍ മെച്ചപ്പെടുത്തി. ഇവര്‍ തമ്മിലുള്ള റേറ്റിഗ് വ്യത്യാസം വെറും 1.45 പോയിന്റ് മാത്രം. കഴിഞ്ഞ ആഴ്ച ഇത് 2 പോയിന്റായിരുന്നു. അതായത് അതിശക്തമായ വെല്ലുവിളിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം സ്ഥാനത്തിന് റിപ്പോര്‍ട്ടര്‍ ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് പോരിലെ അതേ ആകാംഷ അതുകൊണ്ട് തന്നെ ഓരോ ആഴ്ചയിലും ബാര്‍ക്ക് റേറ്റിംഗിലും ദൃശ്യമാണ്.
പുതിയ ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിനുള്ളത് 99.78 പോയിന്റാണ്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് 98.13ഉം. രണ്ടു ചാനലും റേറ്റിംഗില്‍ ഉയര്‍ച്ചയുണ്ടാക്കി. ഏഷ്യാനെറ്റ് ന്യൂസിന് കൂടിയത് 2.78 ആണ്. റിപ്പോര്‍ട്ടറിന് 3.78ഉം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വലിയ മുന്നേറ്റം റേറ്റിംഗില്‍ റിപ്പോര്‍ട്ടറിനുണ്ടാകുന്നുണ്ട്.
കേരള വിഷയനെയാണ് കേബില്‍ ടിവിയില്‍ വലിയൊരളവില്‍ പ്രേക്ഷകര്‍ ചാനലുകള്‍ കിട്ടാന്‍ ആശ്രയിക്കുന്നത്. കേരളാ വിഷന്‍ സെറ്റ്‌ടോപ് ബോക്‌സ് ഓണ്‍ ചെയ്താല്‍ ആദ്യം കാണിക്കുക റിപ്പോര്‍ട്ടര്‍ ടിവിയാണ്. അതായത് കേരളാ വിഷയന്‍ ഉപയോക്താക്കള്‍ ആരു ചാനല്‍ വച്ചാലും റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് പോകും. ഇത് ബാര്‍ക്ക് റേറ്റിംഗിനേയും സ്വാധീനിച്ചു. ഇത്തരമൊരു മാറ്റത്തിന് ശേഷമാണ് റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
കഴിഞ്ഞ തവണത്തെക്കാള്‍ റേറ്റിംഗില്‍ നേരിയ കുറവ് ട്വന്റി ഫോറിന് ഇത്തവണയുണ്ടായി. 77.54ആണ് അവരുടെ പോയിന്റ്. കഴിഞ്ഞ ആഴ്ച ഇത് 78 ആയിരുന്നു. 0.46 ആണ് കുറഞ്ഞത്. നേരിയ കുറവാണെങ്കിലും കാര്യങ്ങള്‍ ട്വന്റി ഫോറിന് അനുകൂലമാകുന്നില്ലെന്നതാണ് ഇത് തെളിയിക്കുന്നത്. നേരത്തെ രണ്ടാഴ്ച ചാനല്‍ റേറ്റിംഗില്‍ ട്വന്റി ഫോര്‍ ഒന്നാമത് എത്തിയിരുന്നു. ഇതിന് ശേഷമാണ് കേരളാ വിഷന്‍ സെറ്റ്‌ടോപ്പ് ബോക്‌സില്‍ ഓണ്‍ ചെയ്യ്താൽ എത്തുന്ന ചാനലായി റിപ്പോര്‍ട്ടര്‍ ടിവി മാറിയത്.
മനോരമ ന്യൂസ് – 47.52, മാതൃഭൂമി ന്യൂസ് – 38.34, ജനം ടിവി – 21.74, കൈരളി ന്യൂസ് – 19.95, ന്യൂസ് 18 കേരള – 17.07, മീഡിയ വണ്‍ – 11.05 എന്നിങ്ങനെയാണ് പുതിയ ആഴ്ചയിലെ മറ്റ് ചാനലുകളുടെ റേറ്റിംഗ്. ഏഷ്യാനെറ്റ് ന്യൂസിന് അതിശക്തമായ എതിരാളിയായി റിപ്പോര്‍ട്ടര്‍ ടിവി മാറുന്നതിനിടെ മറ്റ് ചില സൂചനകളും ഉണ്ട്.
മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ജനം ടിവിയ്ക്കും മീഡിയാ വണ്ണിനും ന്യൂസ് 18 കേരളയ്ക്കും റേറ്റിംഗ് കൂടുന്നു. രാഷ്ട്രീയ ചാനലായ ജനം ടിവിയ്ക്ക് കൈരളിയ്ക്ക് മേല്‍ നേരിയ മുന്‍തൂക്കം വീണ്ടും കിട്ടുന്നു. കൈരളിയ്ക്കും ട്വന്റി ഫോര്‍ ന്യൂസിനെ പോലെ നേരിയ ഇടിവും സംഭവിക്കുന്നു.