പുതുയുഗയാത്രയിലെ ഗാനം പാടിയത് പ്രൊഫഷന്റെ ഭാഗമായി,പൊളിറ്റിക്കൽ കമ്മിറ്റ്‌മെന്റായി ചിത്രീകരിക്കേണ്ട…

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയിലെ ഗാനം പാടിയതുമായി ബന്ധപ്പെട്ട് ഉയർന്ന തെറ്റായ പ്രചാരണത്തിൽ വിശദീകരണവുമായി ഗായകൻ അതുൽ നറുകര. പാട്ട് പാടുക എന്നത് തന്റെ പ്രൊഫഷനാണെന്നും പ്രൊഫഷണൽ കമ്മിറ്റ്‌മെന്റ് എന്ന നിലയിലാണ് പാട്ട് പാടിയതെന്നുമാണ് അതുൽ നറുകര പറഞ്ഞത്. അതിനെ പൊളിറ്റിക്കൽ കമ്മിറ്റ്‌മെന്റായി ചിത്രീകരിക്കേണ്ടന്നും അതുൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ജാഥയുടെ പ്രചരണ ഗാനം പാടണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോൾ തന്നെ തന്റെ രാഷ്ട്രീയനിലപാട് ജാഥയിൽ ഉയർത്തുന്ന രാഷ്ട്രീയത്തിന് വിരുദ്ധമാണെന്ന് പറയുകയും അതിൽ പ്രയാസമില്ല എന്ന് അവർ മറുപടി നൽകുകയും ചെയ്തതാണ്. എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് ഈ ഗാനം ആലപിച്ചത് എന്ന രീതിയിൽ ചില കേന്ദ്രങ്ങളിൽ നിന്ന് പ്രചരണങ്ങളുണ്ടായി. അത്തരം പ്രചരണങ്ങൾ അപലപനീയമാണെന്ന് അതുൽ നറുകര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!