എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ : എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി.
കണ്ണൂർ ടൗണ്‍ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും നിടുവാലൂരിലെ ടി.വി. പ്രശാന്തുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുമാണ് കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന്‌ കാണിച്ച്‌ സഹോദരൻ കെ. പ്രവീണ്‍ ബാബു ഡിഐ.ജി.ക്കും സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ബന്ധുക്കളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം പത്തനംതിട്ടയിൽ എത്തും.

എ.‍ഡി.എമ്മിന്റെ സംസ്കാരച്ചടങ്ങിന്ശേഷമാകും ബന്ധുക്കളില്‍നിന്ന് മൊഴി രേഖപ്പെടുത്തുക. ഭാര്യയുടെയും സഹോദരന്റെയും വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ എ.ഡി.എമ്മിന്റെ ഓഫീസിലെ ജീവനക്കാരുടെയും ഡ്രൈവർ ഷംസുദ്ദീൻ ഉള്‍പ്പെടെയുള്ളരുടെ മൊഴിയും രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!