കോഴിക്കോട്: ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (NPAA) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്
മലയാള മനോരമ ഓഫീസിനു മുന്നിലും,
കണ്ണൂർ ദേശാഭിമാനി ഓഫീസിനു മുന്നിലും ധർണ്ണാ സമരം നടത്തി.
ഏജൻസി കമ്മീഷൻ കാലോചിതമായി വർദ്ധിപ്പിക്കുക, പത്രങ്ങളുടെ സ്കിം കോപ്പികൾക്ക് മാസവരിക്ക് തുല്യമായ കമ്മീഷൻ നൽകുക, ഏജൻസി സുരക്ഷ പദ്ധതി നടപ്പിലാക്കുക,
ലീവ് ഏകീകരിക്കുക, അസോസിയേഷൻ്റെ വാർത്തകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
കോഴിക്കോട് മലയാള മനോരമ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്തു.
റജി നിലമ്പൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി അബ്ദുൾ വഹാബ് , സംസ്ഥാന ട്രഷറർ അജീഷ് കുറ്റ്യാടി, വൈസ് പ്രസിഡൻ്റ് മൊയ്തീൻ എടച്ചാൽ, ജില്ലാ സെക്രട്ടറി കെ. ടി. കെ ഭാസ്കരൻഎന്നിവർ പ്രസംഗിച്ചു.
സലീം രണ്ടത്താണി, ഇസ്ഹാഖ് പോരൂർ, ഫിറോസ്ഖാൻ കോഴിക്കോട്,, ശശി കാപ്പാട്, തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.
കണ്ണൂർ ദേശാഭിമാനി ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കു കരിപ്പൂർ ഉദ്ഘാടനം ചെയ്തു.
ടി.പി ജനാർദ്ദനൻ, കെ.കെ സോമൻ, ഗോപിനാഥൻ നീലേശ്വരം,
രാജു പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു.
