ബത്തേരി മാരിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നടന്നു

ബത്തേരി : നവരാത്രീ മഹോത്സവത്തോടനുബന്ധിച്ച് ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ ബൊമ്മക്കൊലു ഒരുക്കലും കുകുമാർച്ചനയും, സുമംഗലിപൂജയും കുമാരി പൂജയും,വിവിധ കലാപരിപ്പാടികളും, ആദ്ധ്യാത്മിക പ്രഭാഷണങ്ങളും  സംഘടിപ്പിച്ചു.

നവരാത്രി മഹോത്സവ സമാപന സംഗമം ബത്തേരി സബ് ജഡ്ജ്  ശ്രീജ ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു.
അഡ്വ: T R ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ എസ്സ് നായർ , സുന്ദരേശ്വരയ്യർ, ബാബു കട്ടയാട്
പി.വി. പ്രണൂപ്, പ്രദീപ്  ഉഷ
മിനി രാജഗോപാൽ പാർവ്വതി അമ്മ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ഉഷസ്സ് ടീം അവതരിപ്പിച്ച തിരുവാതിരയും ക്ഷേത്രകലാദർപ്പണം ടീം അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസും സോപാനം മ്യൂസിക് ടീം ഭക്തി ഗാനമേളയും , അനിൽജിയുടെ നേതൃത്വത്തിലുള്ള മൂലങ്കാവ് ഫെലേഷിപ്പ് ടീം അവതരിപ്പിച്ച നാടൻ പാട്ടും തുടർന്ന് ലളിതാ നീലകണ്ഠൻ, അരവിന്ദൻ & പാർട്ടി  അവതരിപ്പിച്ച
സംഗീതാർച്ചനയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!