തൃശ്ശൂരിൽ ദേശീയ പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം…

തൃശ്ശൂർ :  കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിന്റെ മകൻ നിഖിലാണ് മരിച്ചത്‌.

ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശത്താണ് അപകടം നടന്നത്.ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖിൽ കുഴിയിൽ വീഴുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!