എഡിജിപി കുപ്രസിദ്ധനായ കുറ്റവാളി, സര്‍വീസില്‍ നിന്നും പുറത്താക്കണം;  പരസ്യ പ്രസ്താവനയുമായി പി.വി. അൻവര്‍

മലപ്പുറം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ തുടർന്ന് ഇടത് എംഎല്‍എ പി.വി. അൻവർ. കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാർ.

പോലീസ് സേനയ്‌ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. അതിനാല്‍ അദ്ദേഹത്തെ സർവീസില്‍ നിന്നും പുറത്താക്കണമെന്ന് അൻ വർ ആവശ്യപ്പെട്ടു.

ഹെഡ്മാഷിനെതിരെയുള്ള പരാതി പ്യൂണ്‍ അന്വേഷിച്ച്‌ , ഹെഡ്മാഷിന് തന്നെ റിപ്പോര്‍ട്ട് നല്‍കുന്നത് പോലെയാണ് പൂരം കലക്കിയ വിഷയത്തിലെ അന്വേഷണമെന്നും പിവി അന്‍വര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവനയ്‌ക്കില്ല എന്നൊരു തീരുമാനം അന്‍വര്‍ അറിയിച്ചിരുന്നു. ഈ തീരുമാനം തിരുത്തിക്കൊണ്ടാണ് ഇന്ന് വീണ്ടും പരസ്യ പ്രസ്താവനയുമായി അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ, പി.വി. അൻവർ എംഎല്‍എയെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെ തത്‌കാലം തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെപേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ആരോപണത്തില്‍ അന്വേഷണംനടത്തി കഴമ്ബുണ്ടെന്നു കണ്ടാല്‍മാത്രം നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!