ചേർത്തല : ലോഡ്ജ് മുറിയിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ചേർത്തല നഗരസഭ 24 -ാം വാർഡിൽ ഇല്ലത്ത്ചിറ ശ്യാംകുമാർ-36 ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാരനാട് കവലയ്ക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിലാണ് ശ്യാം കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.