ക്ഷേത്രോത്സവത്തിനിടെ മിന്നലടിച്ചു,ഭക്തര്‍ ചിതറിയോടി; മൂന്നു പേര്‍ക്ക് പരുക്ക്‌; സംഭവം എറയൂർ ഉത്സവത്തിനിടെ

പാലക്കാട്: എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ‘കാളവരവ്’ നിടെ മിന്നലേറ്റ് അപകടം. നിമിഷനേരം കൊണ്ടാണ് ഭക്തരുടെ ഇടയിൽ വലിയ വെളിച്ചം വന്നിടിച്ചത്. വലിയ പൊട്ടിത്തെറി ശബ്ദത്തിൽ ആളുകൾ കുതറിയോടി. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്ക് പറ്റിയതായും റിപ്പോർട്ടുകൾ ഉണ്ട്.

പട്ടാമ്പി കൊപ്പത്താണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം നടന്നത്.പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് നടന്നത്.

ഇത് കാണാൻ വേണ്ടി ക്ഷേത്ര പരിസരത്ത് വലിയ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇവർക്കിടയിൽ നിന്ന മൂന്ന് പേർക്കാണ് മിന്നലേറ്റ് പരിക്ക് പറ്റിയത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!