മണ്ഡലകാലം; ശബരിമല മുൻ ഒരുക്കങ്ങൾ പൂർത്തിയാക്കണം: അയ്യപ്പ സേവാ സമാജം

ചെങ്ങന്നൂർ : ശബരിമല തീർത്ഥാടനകാലം തുടങ്ങുവാൻ കഷ്ടിച്ച് രണ്ടുമാസം മാത്രം ബാക്കി നിൽക്കെ ചെങ്ങന്നൂരിൽ തീർത്ഥാടകർക്ക് വേണ്ട സജ്ജീകരണങ്ങൾ ഉടൻ ആരംഭിച്ച് പൂർത്തിയാക്കണമെന്ന് ശബരിമല അയ്യപ്പ സേവാസമാജം ആവശ്യപ്പെട്ടു.

പലപ്പോഴും തീർത്ഥാടനത്തിന് ദിവസങ്ങൾക്കു മുൻപ് തട്ടിക്കൂട്ട് പരിപാടിയാണ് നടത്താറുള്ളത്.  ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്റ് ആരംഭിക്കുക, വാട്ടർ അഥോറിട്ടി എല്ലാദിവസവും തീർത്ഥാടകർക്ക് കുടിവെള്ളം ലഭ്യമാക്കുക, ചുറ്റുപാടുമുളള റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുക, സൗത്ത് ഓവർ ബ്രിഡ്ജ് മുതൽ വെള്ളാവൂർ പ്പടി വരെ വഴിവാണിഭം നിരോധിക്കുക, KSRTC ഹൈക്കോടതി വിധി മാനിച്ചു കൊണ്ട് കൂടുതൽ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് നടത്തുക, റയിൽവേസ്റ്റേഷൻ പരിസരത്തെ ഓടകൾ വൃത്തിയാക്കുക, മുൻകാലങ്ങളിലെപ്പോലെ റയിൽവേ സ്റ്റേഷനിൽ നിന്നും ദർശനത്തിന് വെർച്വൽ “Q” ബുക്കിങ്ങ് സംവിധാനം ഒരുക്കുക, മഹാദേവർ ക്ഷേത്രത്തിലേക്കുള്ള Road വൃത്തിയാക്കക, സ്വകാര്യ വാഹനങ്ങളുടെ നിരക്കുകൾ നിജപ്പെടുത്തുക, ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില നിശ്ചയിക്കുയും ഗുണമേൽന്മ ഉറപ്പ് വരുത്തുകയും ചെയ്യുക, വഴി വിളക്കുകളുടെ ക്ഷമത ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമാജം ഉന്നയിച്ചു.


യോഗത്തിൽ ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സർവ്വശ്രീ സുരേഷ് കുമാർ അംബീരേത്ത് (ജില്ലാ സെക്രട്ടറി)മുരളീധരൻ പിള്ള (സംസ്ഥാനസമിതിയംഗം )സുരേഷ് കുമാർ KG (ജില്ലാ വൈസ് പ്രസിഡന്റ്) ശശിധരൻ പിള്ള, (ചെറിയനാട്)അശോക് കുമാർ ( മാന്നാർ ) വിക്രമൻ നായർ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!