ബൈക്കപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടു യുവാക്കൾ…ഒടുവിൽ ദാരുണാന്ത്യം

തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് മരിക്കുകയായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവമുണ്ടായത്. കലുങ്ക് നട സ്വദേശി സുരേഷെന്ന 55കാരനാണ് മരിച്ചത്.

രാത്രി റോഡില്‍ നില്‍ക്കുന്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സുരേഷിനെ ഇടിച്ചിടുകയായിരുന്നു. അടുത്ത നിമിഷം ഇവര്‍ ബൈക്ക് നിര്‍ത്തിയിറങ്ങി സുരേഷിനെ എടുത്ത് തൊട്ടടുത്ത റൂമിനടുത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ റൂമിലാണ് സുരേഷ് താമസിക്കുന്നത്. മുറിയിലേക്ക് എടുത്തുകൊണ്ടുപോകുന്ന സമയത്ത് സുരേഷിന്‍റെ അവസ്ഥയെന്തെന്ന് വ്യക്തമല്ല. അവിടെ കിടത്തിയതിന് ശേഷം രണ്ട് പേരും പോകുന്നതും കാണാം.ഇന്നലെ ഉച്ചയോടെ ഈ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!