കൊടുങ്ങൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊടുങ്ങൂർ : കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ചിറയിൽ  കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. പുളിക്കൽകവല നെടുമാവ് കണ്ണന്താനംവീട്ടിൽ ലിംജി ജോൺ -സുമിലിംജി  ദമ്പതികളുടെ മകൻ ലിറാൻ ലിംജി ജോൺ (17) ആണ് മരിച്ചത്.

വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്.ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വി ദ്യാർഥിയാണ്. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ്  സുഹൃത്തുക്കളുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ലിറാൻ. നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു.

കൂട്ടുകാർ  ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. കാഞ്ഞിരപ്പള്ളി പാമ്പാടി, എന്നിവിടങ്ങളിലെ  അഗ്നിരക്ഷാസേനയും കോട്ടയത്തു നിന്നുമെത്തിയ  സ്‌കൂബാ ടീമും  നടത്തിയ തിരച്ചിലിൽ ആറരയോടെ മൃതദേഹം കണ്ടെത്തിയത് . മൃതദേഹം കോട്ടയം മെഡിക്കൽകോളേജ് മോർച്ചറിയിൽ. സഹോദരങ്ങൾ: ലിറോൻ, അന്ന മറിയം ലിംജി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!