സൗത്ത് പാമ്പാടി : ചെറുവള്ളിക്കാവ് ക്ഷേത്രത്തിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാക്കൾക്ക് പരിക്ക്.
കുറ്റിക്കൽ വടക്കേ നടയിൽ മനു പുന്നൻ (40), തൊടുപുഴ വഴിത്തല സ്വദേശി സജിൻ (18 ) എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി 8 മണിക്കായിരുന്നു സംഭവം. ഇരുവരെയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.