മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം…കെ സുധാകരന്‍…

തിരുവനന്തപുരം : മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് അടക്കമുള്ളവര്‍ക്കെതിരായ പീഡനപരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

ഈ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയെ അങ്കിളെന്ന് വിളിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ബലാത്സംഗക്കെസില്‍ പ്രതിയാകാന്‍ പോകുകയാണ്. ചക്കിക്കൊത്ത ചങ്കരന്‍ എന്ന് പറയുന്നതുപോലെ മുഖ്യമന്ത്രിക്ക് പറ്റിയ പൊലീസുകാരാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രിയുടെ മാറ്റം അനിവാര്യമാണെന്നും പിണറായി വിജയന്‍ രാജിവെച്ച് പുറത്തുപോകണമെന്നും കെ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!