പന്തിരുകുല ആചാര്യൻ ശിവാനന്ദ ശർമ്മയുടെ  സംന്യാസ  ദീക്ഷയോട് അനുബന്ധിച്ച് സംസ്ഥാന സ്വാഗതസംഘം രൂപീകരിച്ചു

ചങ്ങനാശ്ശേരി : കായംകുളം കരിമുളയ്ക്കൽ സ്ഥിതിചെയ്യുന്ന പന്തിരുകുല സനാധന ധർമ്മ ഗുരുകുല ക്ഷേത്രം   ആചാര്യൻ സ്വാമി ശിവാനന്ദ ശർമയുടെ ശൃംഗേരി മഠത്തിലെ പഠന  പരിശീലന വാസം പൂർത്തീകരിച്ചു കൊണ്ട്   കരിമുളയ്ക്കൽ മഹാജ്യോതി ക്ഷേത്ര സന്നിധിയിൽ വച്ച് സംന്യാസ  ദീക്ഷ  സ്വീകരണത്തിൻ്റെ  മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന സ്വാഗതസംഘം രൂപീകരിച്ചു.

പന്തിരുകുല സനാതന ധർമ്മ പരിപാലന സംഘം (പിഎസ് ഡി പി ) പ്രസിഡണ്ട്
കെ ആർ പവിത്രൻ അധ്യക്ഷതയിൽ
ചങ്ങനാശ്ശേരി വരേണ്യം കോൺഫ്രൻസ് ഹാളിൽ ഉള്ള നടന്ന പരിപാടിയിൽ
പന്തിരുകുലാചാര്യൻ സ്വാമി ശിവാനന്ദ ശർമ അനുഗ്രഹ പ്രഭാഷണം നടത്തി.

നവംബർ 8, 9, 10 തീയതികളിൽ  മൂന്ന് ദിവസങ്ങളായി നടക്കുന്ന ചടങ്ങിൽ അഖില ഭാരതീയ   സന്യാസ സഭയുടെ ആചാര്യൻ  മങ്കര ആശ്രമം  മഠാധിപതി സ്വാമി  പ്രഭാകരാന്ദ സരസ്വതിയിൽ നിന്ന്  ദശനാമി പരമ്പരയിൽ ദീക്ഷ സ്വീകരിക്കും. 

പിഎസ് ഡി പി സംഘം ജനറൽ സെക്രട്ടറി കെ ടി ബാബുലാൽ മണി, വൈസ് പ്രസിഡണ്ട്  എംപി പ്രകാശൻ ,  എം പി കുമാർ, ട്രഷറാർ പി കെ ശിവദാസൻ, ജോ.  സെക്രട്ടറി  അനിൽ പി കലഞ്ഞൂർ, ഡോ. ഷൈജ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!