ജമ്മു-കശ്മീരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിൽ ഭിന്നത 2 ബിജെപി നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടു

ജമ്മു-കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഭിന്നതയെത്തുടര്‍ന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അടക്കം രണ്ട് നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടു. സംബ ജില്ലാ അധ്യക്ഷന്‍ കശ്മീര്‍ സിങ്, യുവമോര്‍ച്ച ജമ്മു ജില്ലാ അധ്യക്ഷന്‍ കണവ് ശര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്.

തങ്ങളുടെ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അതൃപ്തി പ്രകടിപ്പിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. കഴിഞ്ഞ 42 വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് വന്ന നേതാവിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതെന്നും കശ്മീര്‍ സിങ് പറഞ്ഞു.

ജമ്മു ഈസ്റ്റില്‍ യദുവീര്‍ സേതിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കണവ് ശര്‍മ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചതോടെ ജമ്മുവിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി. നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിവിട്ട രണ്ടു നേതാക്കളും സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!