രാമ ക്ഷേത്രത്തിനു മുകളിൽ പാക് പതാക; മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ബംഗളൂരു : അയോധ്യ രാമ ക്ഷേത്രത്തിന്റെ മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഗഡാഗ് സ്വദേശി താജുദ്ദീൻ ദഫേദാർ ആണ് പിടിയിലായത്. ഗജേന്ദ്രഗഡ് പൊലീസ് പിടികൂടിയത്. രാമ ക്ഷേത്രത്തിന്റെ മുകളിൽ പാകിസ്ഥ പതാകയും താഴെ ബാബറി മസ്ജിദ് എന്ന രേഖപ്പെടുത്തിയ ചിത്രമാണ് ഇയാൾ പ്രചരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.

ചിത്രം വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ ഹിന്ദുത്വ സംഘടന പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി. ഫെയ്സ്ബുക്കിൽ കണ്ട ചിത്രം അബദ്ധത്തിൽ ഷെയർ ചെയ്തതാണെന്നു ഇയാൾ പറഞ്ഞതെന്നു പൊലീസ് വ്യക്തമാക്കുന്നു.

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടന്നതിനു പിന്നാലെയാണ് പോസ്റ്റ് പ്രചരിച്ചത്. ഇയാൾ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ള ആളാണോ എന്നു അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

One thought on “രാമ ക്ഷേത്രത്തിനു മുകളിൽ പാക് പതാക; മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!