നീറ്റ് പരീക്ഷയിലെ നിയന്ത്രണം…കടുത്ത ആശങ്കയിൽ വിദ്യാർഥികൾ…

ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷയിലെ നിയന്ത്രണ നീക്കത്തിൽ കടുത്ത ആശങ്കയിലായി വിദ്യാർഥികൾ. പ്രായപരിധി നിശ്ചയിക്കുന്നതോടെ മെച്ചപ്പെട്ട അവസരം നഷ്ടപ്പെടുമോ എന്നതാണ് പരീക്ഷാർഥികൾ നേരിടുന്ന വെല്ലുവിളി.

പ്രായപരിധി മെഡിക്കൽ സ്വപ്നങ്ങളുടെ ചിറകരിയുമോ എന്ന ആശങ്കയിലാണ് പരീക്ഷാർഥികൾ. പരീക്ഷ എഴുതുന്നതിനുള്ള അവസരം വെട്ടിച്ചുരുക്കുന്നതും തിരിച്ചടിയാകും. ആദ്യ ശ്രമം പരാജയപ്പെട്ടാൽ മെച്ചപ്പെട്ട രീതിയിൽ പഠിച്ച് വരാനുള്ള അവസരവും നഷ്ടമായേക്കും. കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷ കടമ്പ കടക്കുന്നത് മാനസിക സമ്മർദ്ദത്തിനും കാരണമായേക്കും എന്നാണ് വിലയിരുത്തൽ.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പരിഷ്കാരങ്ങൾ പ്രതിസന്ധിയായേക്കും. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി മെഡിക്കൽ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും വഴി അടയാനാണ് സാധ്യത. അവസരങ്ങൾ പരിമിതപ്പെടുമ്പോൾ കോച്ചിങ് സെന്ററുകളുടെ ചൂഷണത്തിനും വിദ്യാർഥികൾ വിധേയമായേക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ആരോഗ്യ വിദ്യാഭ്യാസ മന്ത്രാലയങ്ങൾ വിശദമായ പഠനത്തിനുശേഷം ആയിരിക്കും പദ്ധതി നടപ്പിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!