ആലുവ : ആലുവ റെയില്‍വേ സ്റ്റേഷനില്‍ കോട്ടയം ബസേലിയസ് കോളേജ് വിദ്യാര്‍ഥി ട്രെയിനിൽ നിന്ന് കാൽതെറ്റി വീണ് ട്രെയിനിടിച്ച് മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചാവടി വെന്തോടാന്‍ പടി സ്വദേശി കൊട്ടിയാടന്‍ വീട്ടില്‍ എം.കെ. അവിന്‍ രാജാണ്(19) മരിച്ചത്. രണ്ടാം വര്‍ഷം ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയായിരുന്നു അവിന്‍ രാജ്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മലപ്പുറത്ത് വീട്ടില്‍നിന്നും കോട്ടയത്തെ കോളേജിലേക്ക് വരുമ്പോള്‍ ആലുവ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നും കാലുതെറ്റി തൊട്ടടുത്ത ട്രാക്കില്‍ ഓടുന്ന ട്രെയിന് മുന്നില്‍പ്പെടുകയായിരുന്നു. ആലുവ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.