ന്യൂയോർക്ക് : വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് മറ്റൊരു വിമാനം ഇടിച്ച് കയറി അപകടം. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ട് വിമാനങ്ങൾ തമ്മിലാണ് കൂട്ടിയിച്ചത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ചിറക് വേർപെട്ടു. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ബുധനാഴ്ച രാത്രി 9:56 ഓടെ ന്യൂയോർക്കിലെ ലാഗ്വാർഡിയായിലായിരുന്നു സംഭവം. ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാർക്ക് ചെയ്യാൻ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറിയെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ വിൻഡ്‌ഷീൽഡിന് കേടുപാടുകൾ സംഭവിച്ചതായും ഒരാൾക്ക് നിസാര പരിക്കുകളുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. അപകടമുണ്ടായ ഉടൻ തന്നെ യാത്രക്കാരെ പുറത്തെത്തിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തുവെന്നാണ് വിവരം. ആർക്കും കാര്യമായ പരിക്കുകളില്ല.
ലാൻഡിങ്ങിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനച്ചിറക് വേർപെട്ടു…
