കോട്ടയം : ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടം
പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു
നാട്ടകം ഗവ പോളിടെക്നിക്കിന് സമീപം നിന്ന വലിയ മരവും കടപുഴകി വീണു.
എം സി റോഡിൽ നിന്ന് നാട്ടകം പോർട്ടിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു
എംസി റോഡിൽ ഗതാഗത തടസ്സമില്ല.
പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലും മരം വീണു
പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് പലയിടത്തും
മരം വീണ് നാശനഷ്ടമുണ്ടായത്
ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നടപടികൾ തുടങ്ങി.
കനത്ത കാറ്റ്; കോട്ടയം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ വീണ് വ്യാപക നാശം
