പാലാ: സീറോ മലബാർ സഭയ്ക്ക് ഒരു ക്ഷീണമുണ്ടായാൽ അത് സാർവ്വത്രിക സഭയ്ക്കുണ്ടാവുന്ന ക്ഷീണമാണെന്ന് ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.
പാലായിൽ നടന്നുവരുന്ന സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംസ്ളിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവാ.
പരിശുദ്ധാത്മാവിൻ്റെ ശക്തമായ ഇടപെടൽ സീറോ മലബാർ സഭാ നേതാക്കളെ നയിക്കട്ടെയെന്ന് ഞാനാശിക്കുകയാണ്.
പാലാ സാർവ്വത്രീക സഭയ്ക്ക് നൽകിയ സംഭാവന വളരെ വലുതാണ്. ഏറ്റവും കൂടുതൽ പുരോഹിതരെ ആഗോള സഭയ്ക്ക് സംഭാവന ചെയ്ത പുണ്യഭൂമിയാണ് പാലായെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വേദിയിലിരുന്ന മന്ത്രി റോഷി അഗസ്ത്യ നെയും എം.പി മാരേയും ,എം.എൽ.എ മാരേയും നോക്കി ഏത് മേഖലയിലായിരുന്നാലും സഭയേയും മാനവീകതയേയും ,പാവപ്പെട്ടവരേയും ഉയർത്തി പിടിക്കുന്ന നയമായിരിക്കണം സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.