പത്ര വിതരണത്തിനിടെ സൈക്കിളിൽ സ്കൂൾ ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ചേർത്തല: പത്ര വിതരണത്തിനിടെ സൈക്കിളിൽ സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പ്രീതികുളങ്ങര പാണാപടിക്കൽ സി എൻ ശിവദാസൻ പിള്ള (അങ്കു ചേട്ടൻ -82) ആണ് മരിച്ചത്. ജൂലൈ 15 ന് രാവിലെ പൊള്ളേതൈയിൽ ആയിരുന്നു അപകടം സംഭവിച്ചത്.

ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്കൂളിലെ ബസ് ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.പ്രീതികുളങ്ങര എൻ എസ് എസ് കരയോഗം സ്ഥാപക പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!