കെ. അണ്ണാമലയുടെ പിൻഗാമിയായി ഖുശ്ബു ബിജെപി തമിഴ്നാട് ഘടകം പ്രസിഡൻറ് സ്ഥാനത്തേക്ക്?

ചെന്നൈ : ദേശീയ വനിത കമ്മീഷൻ അംഗമെന്ന പദവി രാജിവെച്ച് സജീവ രാഷ്ട്രീയത്തിൽ എത്തിയ ഖുശ്ബു സുന്ദർ തമിഴ്‌നാട് ബിജെപി അധ്യക്ഷയാകുമെന്ന് റിപ്പോർട്ട്.

നിലവിലെ അധ്യക്ഷൻ കെ. അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനില്‍ പഠിക്കാൻ പോകുന്ന സാഹചര്യത്തില്‍ നടി ഖുശ്ബുവിനെ ഈ പദവിയിലേക്കു നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നടൻ വിജയ് പുതിയ പാർട്ടിയുമായി രംഗത്ത് വരുമ്പോള്‍ അദ്ദേഹവുമായുള്ള ചർച്ചയ്ക്കും ഖുശ്ബുവിന് സാധിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.


താൻ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് ഡി.എം.കെ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെന്ന് സാമുഹിക മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാനാവുമെന്നും ഖുശ്ബു ആരോപിച്ചിരുന്നു . പാർട്ടി പുതിയ പദവികള്‍ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. വനിത കമ്മീഷൻ അംഗമായിരിക്കവെ പൊതുപ്രവർത്തന രംഗത്ത് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.

നടൻ വിജയ് യുടെ പുതിയ രാഷ്ട്രീയ കക്ഷിയുമായി സഖ്യമുണ്ടാക്കുന്നതില്‍ ബിജെപി നേതൃത്വം തീരുമാനമെടുക്കും. തന്റെ സഹോദരനായ വിജയ് ബുദ്ധിമാനാണെന്നും രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്ക്ക് ആശംസകള്‍ നേരുന്നതായും ഖുശ്ബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

2023 ഫെബ്രുവരി 27-നാണ് ഖുശ്ബു ദേശീയ വനിതാ കമ്മിഷനംഗമാവുന്നത്. അണ്ണാമലൈ ഈ മാസം 28-നാണ് ലണ്ടനിലേക്ക് തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!