പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടിന് അത്മവിശ്വാസം പകർന്നു: സജി മഞ്ഞക്കടമ്പിൽ

ഏറ്റുമാനൂർ : ഉരുൾ പൊട്ടലിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് വീടും സ്ഥലവും ഇല്ലാതായി നിരാലംബരായ വയനാട്ടിലെ ദുരിത ബാധിതർക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം അത്മവിശ്വാസവും പ്രതീക്ഷയും പകർന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാർ നരേന്ദ്രമോദിയുടെ സന്ദർശനം പ്രയോജനപ്പെടുത്താൻ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് സെമോക്രാറ്റിക്ക് ഏറ്റുമാനൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പും നേതൃയോഗവും ഏറ്റുമാനൂർ പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ബാലു ജി വെള്ളിക്കര, സംസ്ഥാന ഭാരവാഹികളായ മോഹൻദാസ് അമ്പലാറ്റിൽ, അഡ്വ. സെബാസ്റ്റ്യൻ മണിമല, കോട്ടയം ജോണി, ജോയി സി.കാപ്പൻ, ബിജു കണിയാമല, ജെയ്സൺ മാത്യു, ജി ജഗദീശ്, സോജോ പി സി, രമേശ് കെ ജി,സുരേഷ് തിരുവഞ്ചൂർ, സതീഷ് കോടിമത തുടങ്ങിയവർ പ്രസംഗിച്ചു.

പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റായി ഷാജി തെള്ളകം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ബിജു തോട്ടത്തിൽ, വെെസ്. പ്രസിഡന്റ് ബൈജു മാടപ്പാട്, ജന.സെക്രട്ടറി ശശിധരൻ ചെറുവാണ്ടൂർ , ട്രഷറർ ബൈജു എം ജി എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!